റിയാദ്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി. നിലവില്‍ എക്‌സിറ്റ് റീ എന്‍ട്രി, എക്‌സിറ്റ് വിസ കയ്യിലുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ ‘ഔദ’ എന്ന പേരിലുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സൗദി ജവാസത്തിന്റെ ‘അബ്ഷിര്‍’ വഴിയാണ് ഓണ്‍ലൈനായി ഇതിന് അപേക്ഷ നല്‍കേണ്ടത്. തീര്‍ത്തും ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തില്‍ നാട്ടില്‍ പോകണമെന്നുള്ളവര്‍ക്ക് മാത്രമേ ഈ സംവിധാനം പ്രയോജനപ്പെടുത്താനാകു. മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, ദമ്മാം കിങ് ഫഹദ്, റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുല്‍ അസീസ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയായിരിക്കും യാത്ര.
Read also: കോവിഡ് 19: മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
‘അബ്ഷിര്‍’ പോര്‍ട്ടലിൽ ‘ഔദ’ എന്ന ഐക്കണ്‍ സെലക്‌ട് ചെയ്‌ത ശേഷം ഇഖാമ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നിവ നൽകണം. അബ്ഷിര്‍ പോര്‍ട്ടലില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. അപേക്ഷ സ്വീകരിച്ചാല്‍ യാത്രയുടെ തിയതി, ടിക്കറ്റ് നമ്പര്‍, ബുക്കിങ് വിവരങ്ങള്‍ എന്നിവയുള്ള സന്ദേശം മൊബൈൽ നമ്പറിൽ ലഭിക്കും.
Post Your Comments