ന്യൂ ഡല്‍ഹി: ഭൗമ ദിനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ മാതാവായ ഭൂമിക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍, നമുക്കു നല്‍കുന്ന സമ്പുഷ്ടമായ കരുതലിന്റെയും അനുകമ്പയുടെയും പേരില്‍ നമ്മളെല്ലാവരും ഈ വാസഗ്രഹത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തണം.
ശുദ്ധവും ആരോഗ്യകരവും കൂടുതല്‍ ഐശ്വര്യദായകവുമായ ഭൂമിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നു പ്രതിജ്ഞ ചെയ്യാം. കൊറോണയെ കീഴടക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നമുക്ക് അഭിവാദ്യം ചെയ്യാം.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭൗമദിനത്തില്‍ ട്വിറ്ററിലൂടെ സന്ദേശം നല്‍കി. ‘വികസനവും, സാമ്പത്തിക തന്ത്രങ്ങളും അഴിച്ചുപണിയുന്ന സമയമാണിത്. ഭൂതകാലത്തില്‍ നിന്നും കഠിനമായ വര്‍ത്തമാന കാലത്തില്‍ നിന്നും ഉചിതമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവി കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ പുനഃസൃഷ്ടിക്കണം’ വെങ്കയ്യ നായിഡു വ്യക്തമാക്കി.
On International Day of Mother Earth, we all express gratitude to our planet for the abundance of care & compassion. Let us pledge to work towards a cleaner, healthier & more prosperous planet.
A shout out to all those working at the forefront to defeat COVID-19. #EarthDay2020
— Narendra Modi (@narendramodi) April 22, 2020
Post Your Comments