Latest NewsNewsIndia

സുരക്ഷ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ

മുംബൈ: മഹാരാഷ്ട്രയിൽ സുരക്ഷ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മഹാരാഷ്ട്ര ഭവന വകുപ്പ്​ മന്ത്രി ജിതേന്ദ്ര അവാദ് ആണ് ആശുപത്രിയില്‍ പ്രവേശിച്ചത്.

മന്ത്രിക്ക്​ രോഗലക്ഷണങ്ങ​ളു​ണ്ടോ എന്നത്​ ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.മന്ത്രിയുടെ ആദ്യ കോവിഡ്​ പരിശോധനാഫലം നെഗറ്റീവായിരുന്നു. ചൊവ്വാഴ്​ചയാണ് മരന്തിയെ മുലിന്ദിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതല്‍ നടപടിയായാണ്​ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രണ്ടാംഘട്ട പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ജിതേന്ദ്ര ഏപ്രില്‍ 13 മുതല്‍ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ആദ്യഫലം നെഗറ്റീവാണെന്ന്​ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുമ്പ് കല്‍വയില്‍ നിന്നുള്ള എന്‍.സി.പി എം.എല്‍.എയാണ്​ ജിതേന്ദ്ര. ​മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുളളത്​. ഇതുവരെ 6191 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 251 പേര്‍ മരിക്കുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button