KeralaNattuvarthaLatest NewsNews

ക്വാറന്റൈൻ നിയമങ്ങളെ കാറ്റിൽ പറത്തി ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് യാത്ര; കൊവിഡ് സ്ഥിരീകരിച്ചത് ‘കോട്ടയത്ത്’ പ്രവേശിച്ചിട്ടില്ലാത്ത പ്രവാസി വനിതയ്ക്ക്

ഇടുക്കിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

കോട്ടയം; വളരെ നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്,, എന്നാല്‍ കോവിഡ് 19 സ്ഥിരീകരിച്ചത് ഇതുവരെ ‘കോട്ടയത്ത്’ പ്രവേശിച്ചിട്ടില്ലാത്ത കോട്ടയം സ്വദേശിയായ 65 വയസുള്ള പ്രവാസി വനിതയ്ക്കാണ്,, ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചെത്തി ഡല്‍ഹിയില്‍ ക്വാറന്റീന്‍ നിര്‍ദേശിച്ച വനിത അത് ലംഘിച്ച്‌ നാട്ടിലേയ്ക്ക് യാത്ര തിരിയ്ക്കുകയായിരുന്നു എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

ഇവർ ഡല്‍ഹിയില്‍ നിന്ന് കോട്ടയം പാലയിലെ വീട്ടിലേയ്ക്കാണ് യാത്ര തിരിച്ചത്, എന്നാല്‍ ഇവരെ കമ്പംമേട് ചെക്ക്‌പോസ്റ്റില്‍ പിടികൂടുകയായിരുന്നു,, തുടര്‍ന്ന് ഇവര്‍ ഇടുക്കിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു,,

അതിനാല്‍ ഇവര്‍ ഇതുവരെ കോട്ടയം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല, തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ,ഓസ്‌ട്രേലിയയില്‍ നിന്ന് മാര്‍ച്ച്‌ 20 നാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. ഭര്‍ത്താവിന്റെ ഫലം നെഗറ്റീവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button