കോവളം: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് കടലില്‍ കുളിച്ച വിദേശ പൗരൻ കോവളത്ത് പിടിയിൽ. ലിത്വാന സ്വദേശിയും കോവളം കെ.എസ്.റോഡില്‍ സ്വകാര്യ റിസോര്‍ട്ടിലെ താമസക്കാരനുമായ ജര്‍വിസ് ബൗക്കസ് ആണ് പിടിയിലായത്. വെള്ളാറിലെ സ്വകാര്യ ഹോട്ടലിനടുത്തുള്ള പാറക്കെട്ടുകള്‍ ഉള്ള ഭാഗത്താണ് ഇയാൾ നീന്തിയത്. ഇതുകണ്ട ടൂറിസം പോലീസ് ഉദ്യോഗസ്ഥരും ലൈഫ് ഗാര്‍ഡുകളും ഇയാളോട് കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാള്‍ തിരികെ പാറക്കെട്ടിന് അപ്പുറത്തേക്കു നീന്തിപ്പോയി. തുടര്‍ന്ന് ടൂറിസം പോലീസ് കോവളം എസ്.ഐ.യെ വിവരമറിയിച്ചു. ഇവരെത്തി ഇയാള്‍ നീന്തിക്കയറി വന്ന പാറക്കെട്ട് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
Read also: ഒടുവിൽ ആശ്വാസം; കോവിഡ് ബാധിച്ച പത്തനംതിട്ടയിലെ വീട്ടമ്മയുടെ 20-ാമത്തെ പരിശോധനാ ഫലം നെഗറ്റീവ്
ഇയാളുടെ പേരില്‍ 2020-ലെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഇത്തരത്തിൽ കഴിഞ്ഞ ആഴ്ച 17 വിദേശ പൗരന്‍മാര്‍ കോവളം കടലില്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ച് ലൈറ്റ്ഹൗസ് ബീച്ചില്‍ കുളിച്ചത് വിവാദമായിരുന്നു.
Post Your Comments