Latest NewsKeralaNews

ഒടുവിൽ ആശ്വാസം; കോവിഡ് ബാധിച്ച‌ പത്തനംതിട്ടയിലെ വീട്ടമ്മയുടെ 20-ാമത്തെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: കോവിഡ് ബാധിച്ച്‌ ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ 20-ാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയി. പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇവര്‍ക്ക്. ഇതുവരെ ഇവരുടെ 20 സാംപിള്‍ പരിശോധിച്ചതില്‍ 19 തവണയും പോസിറ്റീവ് ആയിരുന്നു. ഇറ്റലിയില്‍ നിന്നു വന്ന റാന്നിയിലെ കുടുംബത്തിൽ നിന്നുമാണ് ഇവർക്ക് കോവിഡ് ബാധിച്ചത്.

Read also: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിയ്ക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് എതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ

ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവരുടെ ഫലം തുടർച്ചയായി നെഗറ്റീവ് ആയതോടെ കഴിഞ്ഞ 14 മുതല്‍ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു. ഐവര്‍ മെക്റ്റീന്‍ എന്ന മരുന്നാണ് നൽകിയത്. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button