കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്പ്രിംഗ്ലര്‍ കമ്പനി ഉടമ രാജി തോമസുമായി അടുത്ത ബന്ധമുണ്ടെന്ന് പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി. അടുത്തിടെ മുഖ്യമന്ത്രിയുടെ മകള്‍ അമേരിക്കയിലുള്ള രാജി തോമസിന്റ വീട്ടില്‍ ആറു തവണ സന്ദര്‍ശനം നടത്തിയെന്നും ഇതോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ വീണയുടെ പാസ്‌പോർട്ട് പരിശോധിക്കാൻ തയ്യാറാകണമെന്നും എൽദോസ് കൂട്ടിച്ചേർക്കുന്നു.
Read also: കോവിഡ് 19: കേരളത്തിന് സഹായവുമായി നടന്‍ വിജയ്
കുറിപ്പിന്റെ പൂർണരൂപം;
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിങ്ക്‌ളര്‍ എംഡി രാജി തോമസുമായുള്ളത് അടുത്ത ബന്ധം.
കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാജി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണ്. അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്‌പോര്‍ട് പരിശോധിക്കാന്‍ തയ്യാറാകണം.
ഇതോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്. അവ പുറത്ത് വിടുന്നതായിരിക്കും.
Post Your Comments