
കോഴിക്കോട്: തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിലെ സഹയാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ദിവസങ്ങളില്‍ ട്രെയിനിലുണ്ടായിരുന്നവര്‍ ആശങ്കയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്തവരാണ് ഇവര്‍. കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലാണ്. പത്തംഗ സംഘമാണ് ഡല്‍ഹിയില്‍ വിനോദയാത്ര പോയത്. തിരിച്ചെത്തിയവരില്‍ ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
Read also : ഒടുവിൽ ആശ്വാസം; കോവിഡ് ബാധിച്ച പത്തനംതിട്ടയിലെ വീട്ടമ്മയുടെ 20-ാമത്തെ പരിശോധനാ ഫലം നെഗറ്റീവ്
ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അദ്ധ്യാപകരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ മത സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.
Post Your Comments