
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവന നല്‍കി പ്രമുഖ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. ഇന്ത്യയിലെ ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ നടപടിയെന്നായിരുന്നു ധനസഹായത്തേക്കുറിച്ചുള്ള ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി സിഇഒ എസ് എസ് കിമ്മിന്റെ പ്രതികരണം.
ഹ്യുണ്ടായ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ 5 കോടി രൂപയും നാല് കോടി രൂപ വിലമതിക്കുന്ന കൊവിഡ് പരിശോധനാ കിറ്റുകള്‍ 25000 പേര്‍ക്കും സംഭാവന ചെയ്തിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധനാ കിറ്റുകള്‍ നൽകിയത്. അതോടൊപ്പം ലോക്ക്ഡൗണ്‍ സാരമായി ബാധിച്ച ഡല്‍ഹിയിലും തമിഴ്‌നാട്ടിലും നിരവധിപ്പേര്‍ക്ക് റേഷനും നല്‍കുന്നുണ്ട്.
Post Your Comments