ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ ലോകനേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസിലെ സര്‍വേ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. യുഎസ് ആസ്ഥാനമായുള്ള സര്‍വേ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് ജനുവരി 1നും ഏപ്രില്‍ 14നും ഇടയിലാണ് സർവേ നടത്തിയത്. ഈ സർവേയിലാണ് മികച്ച പത്തു ലോകനേതാക്കളില്‍ ഏറ്റവും ഒന്നാം സ്ഥാനം പ്രധാനമന്ത്രി സ്വന്തമാക്കിയത്. മെക്‌സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരാണ് തൊട്ടുപിന്നിൽ.
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു. സ്ഥിരമായ ഉയര്‍ന്ന അംഗീകാര റേറ്റിങ്ങാണ് പ്രധാനമന്ത്രിക്ക്. മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട് എന്നാണ് നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്‌തത്.
Post Your Comments