Latest NewsKeralaNews

ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരട്ടെ; ജീവിതത്തിൽ ഇതേവരെ സ്വീകരിച്ചത് തന്നെയാണ് ഇനി തുടരുകയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കേസ് വരുമ്പോൾ കോടതി കാര്യങ്ങൾ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി ചോദിച്ച ചോദ്യങ്ങൾ വിവര ശേഖരണത്തിന്‍റെ ഭാഗമാണ്. വസ്തുത മനസിലാക്കാനാണ്. അത് സാധാരണ നിലയിൽ ഏത് കോടതിയും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: അതിജാഗ്രതയോടെ കേരളം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്

മകളുടെ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾക്ക് നേരത്തെ മറുപടി പറഞ്ഞതാണ്. ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ല. അത് തന്നെയാണ് ജീവിതത്തിൽ ഇതേവരെ സ്വീകരിച്ചത്. അത് തന്നെയാണ് ഇനിയും തുടരുക. മറിച്ച് ഉള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button