KeralaNattuvarthaLatest NewsNews

കൊറോണ കാലത്ത് നാട് വിറങ്ങലിച്ചിരിക്കവേ, 6 ബാറുകൾക്ക് കൂടി അനുമതി നൽകി സർക്കാർ

ഇന്ന് കോവിഡ് ഭീഷണിയിൽ നാടാകെ വിറങ്ങലിച്ചു നിൽക്കെ, സംസ്ഥാനത്തു പുതുതായി 6 ബാറുകൾക്കു സർക്കാർ അനുമതി നൽകിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്, ബത്തേരി (വയനാട് ജില്ല– 2 എണ്ണം), മലപ്പുറം (2), തൃശൂർ (1), കണ്ണൂർ (1) എന്നിവിടങ്ങളിലാണ് ബാർ ലൈസൻസ് നൽകിയത്. ഇതോടെ സംസ്ഥാനത്ത് 600 ബാറുകളായി ആകെ.

കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിനും മാർച്ച് 12 നും ഇടയ്ക്കാണ് എല്ലാ ലൈസൻസും നൽകിയത്,, ലൈസൻസ് അനുവദിച്ച ശേഷം വയനാട്ടിലെ ബാർ ഉടമകൾ മാർച്ച് 27 നും 30 നുമാണ് ഫീസ് അടച്ചു നമ്പർ വാങ്ങിയത്,, ഓൺലൈൻ ഇടപാട് ആയതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ബാധകമായില്ല,, എക്സൈസ് കമ്മിഷണറേറ്റിൽ ഇപ്പോൾ പ്രവർത്തിക്കുന്ന 3 സെക്‌ഷനുകളിൽ പ്രധാനം ബാർ ലൈസൻസിന്റേതാണ്.

കൂടാതെ ത്രീ സ്റ്റാറും അതിനു മുകളിലും പദവി ലഭിക്കുന്ന ഹോട്ടലുകൾക്കു ബാറുകൾ നൽകാമെന്നാണ് ഇടതു സർക്കാരിന്റെ മദ്യനയം,, ഇടതു സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് 29 ബാറുകളാണു പ്രവർത്തിച്ചിരുന്നത്,, പുതുതായി 164 ബാറുകൾക്കു സർക്കാർ അനുമതി നൽകി,, ത്രീ സ്റ്റാർ പദവിയില്ലാത്തിനാൽ പൂട്ടിക്കിടന്നതും ബീയർ പാർലർ ലൈസൻസ് മാത്രമുണ്ടായിരുന്നതുമായ മറ്റു ഹോട്ടലുകൾക്കും ബാർ ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button