Latest NewsKeralaNews

കേന്ദ്രസര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് സൗദിയിലെ മലയാളി നഴ്‌സുമാര്‍

റിയാദ്: കേന്ദ്രസര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് സൗദിയിലെ മലയാളി നഴ്സുമാര്‍. സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളായ 40 മലയാളി നഴ്‌സുമാരാണ് നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖേനയാണ് സഹായം തേടി സര്‍ക്കാരിന് കത്ത് നല്‍കിയത്. കത്തിനോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

read also : ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കോട്ടയത്ത് നിന്നുള്ള 13 പേര്‍, ഇടുക്കിയില്‍ നിന്നുള്ള അഞ്ച് പേര്‍ തുടങ്ങി 12 ജില്ലകളില്‍ നിന്നുള്ള 40 നഴ്‌സുമാരാണ് സൗദിയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭൂരിപക്ഷം പേരും ഒറ്റയ്ക്കാണ് സൗദിയില്‍ ജോലിയ്ക്കായി പോയിരിക്കുന്നത്.

നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്ന് ചൂണ്ടികാട്ടി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മൂന്ന് തവണ വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കണമെന്നുമായിരുന്നു ലഭിച്ച മറുപടി. സൗദിയില്‍ നിന്ന് നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയി. ഈ മാതൃകയില്‍ ഇന്ത്യയും തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button