Latest NewsKerala

പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സഹായി കോട്ടയത്ത് എത്തിയതിനെ തുടര്‍ന്ന് പച്ചക്കറി കട അടപ്പിച്ചു, 17 ഓളം പേര്‍ നിരീക്ഷണത്തില്‍

കൂടെ ഉണ്ടായിരുന്ന സഹായി കോട്ടയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് സാധനങ്ങളുമായി എത്തുകയായിരുന്നു.

കോട്ടയം: പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സഹായി കോട്ടയത്ത് എത്തിയതിനെ തുടര്‍ന്ന് പച്ചക്കറി കട അടപ്പിച്ചു. ചൊവ്വാഴ്ചയാണ് പാലക്കാടുള്ള ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തു നിന്നും തണ്ണിമത്തനുമായി വന്നതായിരുന്നു ഇവര്‍. രോഗം സ്ഥിരീകരിച്ച ആള്‍ പാലക്കാട് ഇറങ്ങിയിരുന്നു.എന്നാൽ കൂടെ ഉണ്ടായിരുന്ന സഹായി കോട്ടയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് സാധനങ്ങളുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ സാമ്ബിള്‍ എടുത്തശേഷം പാലക്കാട് ജനറല്‍ ആശുപത്രിയില്‍ ഐസോലേനിലേക്ക് മാറ്റി. ഇതോടെ കോട്ടയം മാര്‍ക്കറ്റില്‍ ഇയാളുമായി ഇടപഴകിയ 17 ഓളം പേരാണ് നിരീക്ഷണത്തിലായത്. ഇയാള്‍ സാധനം ഇറക്കിയ പച്ചക്കറി കട ഉടമയേയും ലോഡിംഗ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ സാമ്പിള്‍ എടുത്തു.

17 പേരും ഹോം ക്വാറന്റീനിലാണ്.പച്ചക്കറി കട അടപ്പിച്ചു. ഇവരുടെ സാമ്പിള്‍ പരിശോധന ഫലം വ്യാഴാഴ്ച ലഭിക്കും.കോവിഡ് സ്ഥിരീകരിച്ച ആളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ്, ഇയാള്‍ കോട്ടയത്ത് എത്തിയതായി വ്യക്തമായത്. കോട്ടയത്തു നിന്ന് പാലക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചയാണ് ഇയാളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button