Latest NewsNewsIndia

രോഗ ലക്ഷണങ്ങൾ കാണിക്കാതെ കോവിഡ് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ വൻ വർദ്ധനവ്; ഞെട്ടിക്കുന്ന കണക്കുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കാതെ വൈറസ് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ വൻ വർദ്ധനവ് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ 80% പോസിറ്റീവ് കേസുകളും രോഗ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗ ലക്ഷണങ്ങൾ കാണിക്കാത്ത എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുക പ്രായോഗികമല്ലെങ്കിലും സംശയം തോന്നുന്ന രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരെയും, ഹൈ റിസ്‌ക്ക് മേഖലകളിൽ താമസിക്കുന്നവരെയും രോഗം ബാധിക്കാൻ സാധ്യതയുള്ളവരെയുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയവും ഐസിഎംആറും പറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ കണ്ടെത്തൽ രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഇത്തരക്കാരാണ് മഹാമാരി പടർത്തുന്നത്.

ALSO READ: 27 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സ്വകാര്യ ചാനൽ അടച്ചു പൂട്ടി

കൊറോണ വൈറസ് ലക്ഷണം പ്രകടമാക്കാത്തവർ പിസിആർ ടെസ്റ്റിന് വിധേയരായാലും പോസിറ്റീവ് ഫലം ലഭിക്കണമെന്നില്ലെന്ന് ഐസിഎംആർ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ഗംഗാഖേദ്ക്കർ പറയുന്നു. പിസിആർ ടെസ്റ്റിന്റെ ഒരു പോരായ്മയാണ് ഇതെന്നും കോവിഡ് ഒരു പുതിയ രോഗമായതുകൊണ്ടുതന്നെ കൂടുതൽ പഠനങ്ങളും പരിശോധനാ വഴികളെ കുറിച്ചുള്ള ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗംഗാഖേദ്ക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button