ന്യൂഡൽഹി: ഇന്ത്യയില്‍ കോറോണ കേസുകള്‍ 20000 ത്തോട് അടുക്കുന്നു. ഇന്ന് മാത്രം 1417 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോറോണ ബാധിതരുടെ എണ്ണം 19,960 ആയി. 49 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ കോറോണ വൈറസ് കാരണം മരണമടഞ്ഞവരുടെ എണ്ണം 641 ആയി. അതേസമയം മഹാരാഷ്ട്രയിൽ 5218 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഗുജറാത്തിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ മാറ്റമില്ല. ഇന്ന് 239 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2178 പേർക്കാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം. ഉത്തർപ്രദേശിൽ ഇന്ന് 110 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ 1294 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments