ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. കാസർകോട് കുമ്പള മന്നിപ്പാടി സ്വദേശി മുഹമ്മദിന്റെ മകൻ ഹമീദ് ബാവാരിക്കല്ല് (38) ആണ് ദുബായ് ആശുപത്രിയിൽ മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ ദിവസം രണ്ടു മലയാളികൾ മരണപ്പെട്ടിരുന്നു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ ബാധിച്ചതാണ് മരണ കാരണം.
ഇതോടെ യുഎഇയിൽ പത്തും ഗൾഫിൽ പതിനാലും മലയാളികളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വിവിധ വിദേശരാജ്യങ്ങളിലായി 41പേർ മരണപ്പെട്ടു
Post Your Comments