ബെയ്ജിങ് : ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട കൊറോണ വൈറസിന്റെ ഉറവിടം അജ്ഞാതമായിരിക്കട്ടെ , വുഹാനിലേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ചൈന തള്ളി. തങ്ങള്‍ കോവിഡ് 19-ന്റെ ഇരകളാണെന്നും കുറ്റവാളികളല്ലെന്നും ചൈന വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ചൈന വീഴ്ച വരുത്തിയെന്ന ആഗോളപ്രതികരണത്തില്‍ അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ ആവശ്യവും ചൈന തള്ളി. കോവിഡ് പ്രതിരോധത്തില്‍ ചൈന പുലര്‍ത്തുന്ന സുതാര്യതയെക്കുറിച്ച് ഉയരുന്ന ഒരു ചോദ്യവും വസ്തുതാപരമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
Read Also : കൊറോണ വൈറസ് പല വിധം : യൂറോപ്പിനെ പിടിമുറുക്കിയത് ഏറ്റവും മാരകമായ കൊറോണ വൈറസ്
ഡിസംബര്‍ അവസാനം കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ വുഹാനിലെത്തി പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏറെ നാളായി ചൈനയോട് ആവശ്യപ്പെടുന്നു. തനിക്കുള്ള അതൃപ്തി ഞായറാഴ്ച ട്രംപ് വ്യക്തമാക്കുകയും ചെയ്തു. വുഹാനില്‍ ചെല്ലുന്ന കാര്യം കുറേ നാളുകളായി ചൈനീസ് അധികൃതരോടു സംസാരിക്കുന്നതാണെന്നു ട്രംപ് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് അറിയണം. ഇതുവരെ ക്ഷണം കിട്ടിയില്ലെന്നും ട്രംപ് പറഞ്ഞു. വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണോ വൈറസ് പുറത്തുപോയതെന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു
എന്നാല്‍ വൈറസ് മാനവരാശിയുടെ മുഴുവന്‍ ശത്രുവാണെന്നും ഏതുസമയത്തും ലോകത്തിന്റെ ഏതുഭാഗത്തും അതു പ്രത്യക്ഷപ്പെടാമെന്നും ട്രംപിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. മറ്റേതു രാജ്യത്തേയും പോലെ വൈറസ് ചൈനയേയും ആക്രമിച്ചു. ചൈന ഇരയാണ്, കുറ്റവാളിയല്ല. വൈറസിന്റെ പങ്കാളിയല്ല ചൈനയെന്നും ശക്തമായ ഭാഷയില്‍ ജെങ് ഷുവാങ് പ്രതികരിച്ചു.
Post Your Comments