Latest NewsKeralaNews

മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം മാറ്റി : വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം : മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം മാറ്റി . വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ്.
വര്‍ധിച്ചുവന്ന തിരക്ക് കണക്കിലെടുത്താണ് മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജനക്കിറ്റ് വിതരണം മാറ്റിയത്. ഏപ്രില്‍ 27ലേക്കാണ് മാറ്റിയിരിക്കുന്നത്. റേഷന്‍ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് മറ്റൊരു തിയ്യതിയിലേക്ക് മാറ്റിയത്.

read also : മുഖ്യ മന്ത്രിയിൽ നിന്ന് ഉത്തരം കിട്ടാതെ കേരളം; സ്പ്രിംക്‌ളര്‍ വിവാദം കത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

പലവ്യഞ്ജനക്കിറ്റുകള്‍ ഏപ്രില്‍ 22മുതല്‍ വിതരണംചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. മേയ് ഏഴുവരെയാണ് കിറ്റുകള്‍ വിതരണംചെയ്യുക. അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,75,003 മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് ഇതുവരെ പലവ്യഞ്ജനക്കിറ്റ് നല്‍കിയിട്ടുണ്ട്.

പിങ്ക് കാര്‍ഡുള്ള 31 ലക്ഷത്തോളം പേര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കി കുടുംബങ്ങള്‍ക്കും പലവ്യഞ്ജനക്കിറ്റ് നല്‍കും. ഏപ്രില്‍ 27 പൂജ്യം, ഏപ്രില്‍ 28 ഒന്ന്, ഏപ്രില്‍ 29 രണ്ട്, ഏപ്രില്‍ 30 മൂന്ന്, മേയ് രണ്ട് നാല്, മേയ് മൂന്ന് അഞ്ച്, മേയ് നാല് ആറ്, മേയ് അഞ്ച് ഏഴ്, മേയ് ആറ് എട്ട്, മേയ് ഏഴ് ഒന്‍പത് ്എന്നിങ്ങനെ പിങ്ക് കാര്‍ഡുടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യും.

അതേസമയം, പ്രധാന്‍മന്ത്രി ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി പ്രകാരം(പി.എം.ജി.കെ.വൈ.) സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) കുടുംബങ്ങള്‍ക്കുള്ള സൗജന്യറേഷന്‍ വിതരണം തിങ്കളാഴ്ച തുടങ്ങി. ആദ്യദിനത്തില്‍ 2.25 ലക്ഷം കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button