Latest NewsIndiaNews

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 76 പേർക്ക്: മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയര്‍ന്നു. രോഗം ബാധിച്ചു ഒരാള്‍ മരിച്ചു. ഇതോടെ മരണസംഖ്യ 18 ആയി. അതേസമയം, ഒരു ദിവസം 178 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. ഇതുവരെ 53,045 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 47168 പേരെ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. 29,074 ഐസോലേഷന്‍ ബെഡുകളാണ് സംസ്ഥാനത്ത് സജീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button