Latest NewsNewsSaudi ArabiaGulf

കോവിഡ് ബാധക്കിടെയും ഗൾഫ് രാജ്യത്ത് കവർച്ച ശ്രമം : മൂന്ന് പേർ പിടിയിൽ

റിയാദ് : കോവിഡ് ബാധക്കിടെയും സൗദിയിൽ കവർച്ച ശ്രമം, മൂന്ന് പേർ പിടിയിൽ. റിയാദ് നഗരത്തിന് വടക്കുഭാഗമായ അല്‍സഹാഫ ജില്ലയില്‍ ഒരു വീട്ടില്‍ കവര്‍ച്ചക്കെത്തിയ മൂന്ന് സൗദി പൗരന്മാരാണ് അറസ്റിലായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് എടിഎം കാര്‍ഡുകളുമാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് മേഖല പൊലീസ് മാധ്യമ വക്താവ് ലഫ്റ്റനന്റ് കേണല്‍ ശാക്കിര്‍ അല്‍തുവൈജിരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button