റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. തിങ്കളാഴ്ച് 1122 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10484 ആയി എന്ന് അധികൃതർ അറിയിച്ചു. ആകെ രോഗബാധിതരിൽ 27 ശതമാനം മാത്രമാണ് സൗദി പൗരന്മാർ. ബാക്കി 73 ശതമാനവും വിദേശികളാണ്. ആറു പേരാണ് മരണപ്പെട്ടത്. ഇവർ 23നും 70നും ഇടയിൽ പ്രായമുള്ള. വിദേശികളാണ്, അഞ്ചുപേർ മക്കയിലും ഒരാൾ ജിദ്ദയിലുമാണ് മരിച്ചത്. 92പേർക്ക് പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 1490 ആയി. 8891 പേരാണ് ചികിത്സയിലുള്ളത്. 88 പേരുടെ നില ഗുരുതരമാണ് ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സൗദിയിൽ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10ആയി. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവും ഇതുവരെ മരിച്ചതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 4 ന് മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ച ഷെബ്‌നാസ് പാലക്കണ്ടിയിൽ (30), റിയാദിൽ മരിച്ച സഫ്‌വാൻ നടമ്മൽ എന്നിവരാണ് മരണപ്പെട്ട മലയാളികൾ.
യുഎഇയിൽ 484 പേർക്ക് കൂടി കോവിഡ്-19 . ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 7,265ആയി. രണ്ടു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 43 ആയെന്നു ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിച്ച രണ്ടു പേരും പ്രവാസികളാണ്. . പുതുതായി 74 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ . രോഗം ഭേദമായവരുടെ എണ്ണം 1,329.
Also read : കോവിഡ്; ചൈനയ്ക്കെതിരെ 12 ലക്ഷം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജര്‍മ്മനി
രണ്ടു പ്രവാസി മലയാളികൾ കൂടി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ ബാധിച്ചതാണ് മരണ കാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. അതോടപ്പം തന്നെ ഗൾഫ് മേഖലയിൽ പതിമൂന്നു മലയാളികളാണ് ഇതുവരെ മരിച്ചത്.
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 56കാരനാണ് ഇന്ന് മരണമടഞ്ഞത്. വിട്ടുമാറാത്ത രോഗങ്ങലുണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യാവസ്ഥ ഗുരുതരമായി മരണപ്പെടുകയായിരുന്നുവെന്നും മരണസംഖ്യ 9 ആയി ഉയര്‍ന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,082 പേരില്‍ നടത്തിയ പരിശോധനയിൽ 567 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 6,015ലെത്തി. 37 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗം ഭേദമായവരുടെ എണ്ണം 555ആയി. 5,451 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 64,620 പേരിലാണ് കോവിഡ് പരിശോധന നടത്തിയതെന്നു അധികൃതർ അറിയിച്ചു.
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന വിദേശികളുടെ എണ്ണം ഉയരുന്നു. ഇന്ന് പുതുതായി 144പേർക്ക് കൂടി കോവിഡ്. ഇതിൽ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1410ലെത്തിയെന്നും, 238 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ അഞ്ചു വിദേശികളുമടക്കം ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴു പേരാണ് മരണപ്പെട്ടിട്ടുള്ളത്.
Post Your Comments