NattuvarthaLatest NewsKeralaNews

റേഷൻ വിതരണത്തിൽ വൻ ക്രമക്കേട്; സൗജന്യ അരി വിതരണത്തിൽ അഴിമതി പാടില്ലെന്ന് കർശന നിർദേശം നൽകി കേന്ദ്രം

ഉടമയുടെ ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി ചേർത്താൽ മാത്രമേ റേഷൻ വിതരണം നടക്കുകയുള്ളൂ

തിരുവനന്തപുരം; സംസ്ഥാനത്ത് ഈ മാസം നടന്ന സൗജന്യ റേഷൻ വിതരണത്തിൽ വൻ ക്രമക്കേടെന്ന് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ ,, 97% വരെ റെക്കോർഡ് വിതരണം നടന്നതായ കണക്കുകൾ കൃത്രിമം വ്യക്തമാക്കുന്നുവെന്നു കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചു.

എന്നാൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സൗജന്യ അരി വിതരണത്തിൽ ക്രമക്കേട് ഉണ്ടാകാൻ പാടില്ലെന്നു കേന്ദ്രം കർശന നിർദേശം നൽകി കഴിഞ്ഞു.

കൂടാതെ നിലവിൽ കേന്ദ്ര പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോഗ്രാം അരി നൽകും, എഎവൈ വിഭാഗത്തിനുള്ള വിതരണം ഇന്നും നാളെയുമാണ്,, പിങ്ക് കാർഡ് ഉടമകൾക്കുള്ള കേന്ദ്ര അരിയും അവർക്കുള്ള സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റിന്റെ വിതരണവും 22 മുതൽ നടക്കും കൂടാതെ 30 വരെ ലഭിക്കുമെന്നും വ്യക്തമാക്കി.

ഓരോ റേഷൻ കടയിലെ ഇപോസ് മെഷീനും കാർ‍‍ഡ് ഉടമയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചുള്ള വിതരണമേ പാടുള്ളൂവെന്നാണു കേന്ദ്ര നിർദേശം ,, ഇപോസ് മെഷീനിൽ കാർഡിന്റെ നമ്പർ രേഖപ്പെടുത്തുമ്പോൾ ഉടമയുടെ ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി ചേർത്താൽ മാത്രമേ റേഷൻ വിതരണം നടക്കുകയുള്ളൂ.

എന്നാൽ തുടരുന്ന ലോക്ഡൗൺ സമയത്ത് സ്വന്തം റേഷൻ കടയിൽ നിന്നു കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ കടയിൽ ബന്ധപ്പെട്ട വാർഡ് അംഗം/കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നാളെയ്ക്കകം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button