ലക്‌നൗ : പിതാവിന്റെ സംസ്‌കാരചടങ്ങില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്കെടുക്കില്ല . പിതാവ് ആനന്ദ് സിങ് ബിസ്തിന്റെ സംസ്‌കാരച്ചടങ്ങിലാണ് താന്‍ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് അറിയിച്ചത്. ഡല്‍ഹി എംയിസില്‍ വച്ചു തിങ്കളാഴ്ച രാവിലെ മരിച്ച ആനന്ദ് സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍വച്ചാണ്. ലോക്ഡൗണും കൊറോണ വൈറസിനെതിരായ പോരാട്ടവും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 21നു നടക്കുന്ന മരണാനന്തര ചടങ്ങുകളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Read Also : കോവിഡ് ഭീതി നിലനിൽക്കെ മതാധ്യാപകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ലക്ഷങ്ങൾ
അവസാനമായി അദ്ദേഹത്തെ ഒരുനോക്കു കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. എങ്കിലും, കോവിഡ് മഹാമാരിയുടെ സമയത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ മറന്നു എനിക്ക് അത് ചെയ്യാന്‍ സാധിക്കില്ല. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ഞാന്‍ എന്റെ അമ്മയോടും ബന്ധുക്കളോടും അഭ്യര്‍ഥിക്കുന്നു. ലോക്ഡൗണ്‍ അവസാനിച്ചതിന് ശേഷം ഞാന്‍ അവിടെയെത്തും. എന്റെ ബഹുമാന്യനായ പിതാവിന്റെ നിര്യാണത്തില്‍ ഞാന്‍ അത്യധികം ദുഃഖിതനാണ്. ബാല്യത്തില്‍ത്തന്നെ സത്യസന്ധത, കഠിനാധ്വാനം, നിസ്വാര്‍ഥ സേവനം എന്നിവയുടെ മൂല്യങ്ങള്‍ എനിക്ക് അദ്ദേഹം പകര്‍ന്നു തന്നു.’ – യോഗി ആദിത്യനാഥ് പറഞ്ഞു.
വൃക്കരോഗത്തെ തുടര്‍ന്നു മാര്‍ച്ച് 15 മുതല്‍ ആനന്ദ് സിങ് ബിസ്ത് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. . ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു. ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂര്‍ ആണ് സ്വദേശം. മൃതദേഹം അവിടെ എത്തിക്കും. ആനന്ദ് സിങ്ങിന്റെ ഏഴുമക്കളില്‍ രണ്ടാമനാണ് യോഗി ആദിത്യനാഥ്.
Post Your Comments