
വക്കം: പൊലീസിനെക്കണ്ട് ഭയന്നോടിയ മദ്ധ്യവയസ്‌ക്കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴാറ്റിങ്ങല്‍ തിനവിള ലക്ഷം വീട് കോളനിയില്‍ വിക്രമന്‍ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് അടുത്തിടെയാണ് വിക്രമന്‍ തിനവിളയിലെ വീട്ടിലെത്തിയത്.
മേല്‍കടയ്ക്കാവൂര്‍ അയന്തി കടവിന് സമീപം സുഹൃത്തുക്കളുടെ ചീട്ടുകളി നോക്കി നില്‍ക്കെ പൊലീസ് ജീപ്പ് വരുന്നതുകണ്ട് എല്ലാവരും ചിതറിയോടി. പൊലീസ് പോയി കുറച്ചുകഴിഞ്ഞ് എല്ലാവരും മടങ്ങിയെത്തിയെങ്കിലും വിക്രമനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പുഴക്കരയിലെ മുളങ്കാട്ടിനുസമീപം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. വിക്രമന്‍ ഒരു ക്യാന്‍സര്‍ രോഗികൂടിയായിരുന്നു.
Post Your Comments