തിരുവനന്തപുരം• മലയാളികളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് കൈമാറിയ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാൻ പറ്റില്ലെന്ന് യുവമോര്‍ച്ച. ഐ ടി സെക്രട്ടറി ശിവശങ്കരൻ മാത്രമല്ല മുഖ്യമന്ത്രിക്കും ഈ വിഷയത്തിൽ തുല്യ പങ്കുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശം കുറ്റസമ്മതമാണ്.ഒരു കള്ളത്തെ ന്യായീകരിക്കാൻ നിരവധി കള്ളങ്ങൾ ഉണ്ടാക്കി പരിഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭമായ എക്സാലോജിക്ക് സൊലൂഷൻനുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സ്പിഗ്ലറുമായുള്ള കരാർ റദ്ദ് ചെയ്ത് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ കരാറിനെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതീകാത്മകപ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് C R പ്രഭുൽ കൃഷ്ണൻ കോഴിക്കോട് പ്രതിഷേധത്തിൽ പങ്കെടുത്തു നേതൃത്വം നൽകി. വീടുകളിലായിരുന്നു പ്രതിഷേധം.
Post Your Comments