മിക്കരാജ്യങ്ങളും കൊറോണ പ്രശ്നത്തെ തുടർന്ന് ലോക്ക് ഡൗണിലാണ്, മനുഷ്യർ വീടുകളിലും മറ്റുമായി കഴിയുമ്പോൾ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിലാണ് മൃഗങ്ങളും മറ്റ് പക്ഷികളുമെല്ലാം..
ലോക്ക്ഡൗൺ കാലത്ത് സ്വതന്ത്രമായി റോഡിലും മറ്റും ചുറ്റിത്തിരിയുന്ന വന്യമൃഗങ്ങൾ അടക്കമുള്ളവയുടെ വീഡിയോയും ചിത്രങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.
ഇപ്പോൾ ആഫ്രിക്കയിലെ കേപ്ടൗണിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, മനുഷ്യരെ ആരെയും കാണാത്തതിനാൽ അന്വേഷിച്ച് നടക്കുന്ന കുറച്ച് പെൻഗ്വിനുകളെയാണ് വീഡിയോയിൽ കാണാനാകുക.
Penguins check the streets of Auckland, searching for the humans? pic.twitter.com/lEsiGSPes3
— Susanta Nanda IFS (@susantananda3) April 19, 2020
ഈ പെൻഗ്വിനുകൾ ഓക്ക്ലാൻഡിലെ തെരുവുകൾ പരിശോധിച്ച്, മനുഷ്യരെ തിരയുന്നു’എന്ന കുറിപ്പോടെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥൻ സൂസന്ത നന്ദ വീഡിയോ പങ്ക് വച്ചിരിയ്ക്കുന്നത്.
Post Your Comments