Latest NewsIndia

കോവിഡ്‌ പോരാട്ടത്തില്‍ തങ്ങളെ കൂടി പങ്കാളികളാക്കണമെന്ന് മോദിസർക്കാരിനോട് ആവശ്യപ്പെട്ട്‌ പാക്‌ കുടിയേറ്റ ഹിന്ദു ഡോക്‌ടര്‍മാര്‍

പാകിസ്‌താനിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി എം.ബി.ബി.എസ്‌. ബിരുദം നേടിയ 300 അധികം ഡോക്‌ടര്‍മാര്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായുണ്ട്‌.

ജോധ്‌പൂര്‍: കോവിഡ്‌ ചികിത്സയില്‍ തങ്ങളെക്കൂടി പങ്കാളികളാണമെന്നു കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ട്‌ പാകിസ്‌താനില്‍നിന്നു കുടിയേറിയ ഹിന്ദു ഡോക്‌ടര്‍മാര്‍. പാകിസ്‌താനിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി എം.ബി.ബി.എസ്‌. ബിരുദം നേടിയ 300 അധികം ഡോക്‌ടര്‍മാര്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായുണ്ട്‌. കൂടുതല്‍ പേരും ജോധ്‌പൂരിലാണ്‌.

പാകിസ്‌താനില്‍നിന്ന്‌ എംബി.ബി.എസ്‌. പാസായെങ്കിലും ഇന്ത്യന്‍ പൗരത്വമോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമോ ഇവര്‍ക്കില്ല.വിദേശ രാജ്യങ്ങളില്‍നിന്ന്‌ എം.ബി.ബി.എസ്‌. ജയിച്ചവര്‍ക്ക്‌ ഇന്ത്യയില്‍ ചികിത്സ നടത്തണമെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ (എം.സി.ഐ) നടത്തുന്ന പരീക്ഷ ജയിക്കേണ്ടതുണ്ട്‌.

രാജസ്‌ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ യോഗി സര്‍ക്കാര്‍ തിരിച്ചെത്തിച്ചു, 300 ബസുകൾ അയച്ചു

എന്നാല്‍ പാകിസ്‌താനില്‍ നിന്നു വന്ന ഇവര്‍ക്ക്‌ ഇന്ത്യന്‍ പൗരത്വമില്ലാത്തതിനാല്‍ എം.സി.ഐ. പരീക്ഷ എഴുതാനാവില്ല.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ്‌-19 മഹാമാരിക്കെതിരേ പോരാടാന്‍ തങ്ങളെക്കൂടി അനുവദിക്കണമെന്നാണ്‌ ഇവര്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button