KeralaLatest NewsIndia

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ശരീരത്തിൽ മുറിവുകൾ

ആലപ്പുഴ; വള്ളികുന്നത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തിന്‍മൂട് ജംക്ഷനു സമീപം സാമില്ലിനോടു ചേര്‍ന്ന കിടപ്പുമുറിയില്‍ ആണ് നാരായണ ബാബുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര മാസമായി ജോലിക്ക് എത്തിയിട്ട്. ദേഹത്ത് മുറിവ് ഉണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സോ മില്‍ തൊഴിലാളിയായിരുന്നു.

തന്റെ സമുദായത്തിലെ ചിലര്‍ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ചെറുമകൻ

10 വര്‍ഷത്തോളമായി വള്ളികുന്നത്ത് വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനായി ജംക്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു. മുറിക്കുള്ളില്‍ കയറില്‍ തൂങ്ങിയ നിലയിലാണു കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് ശ്രദ്ധയില്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button