മുംബൈ: തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആകാതെ മുഖ്യമന്ത്രിയായത് ഉദ്ധവ് താക്കറെയ്ക്ക് തലവേദന. ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയുന്ന എം.എല്‍.സി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്ധവ് താക്കറെയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് മഹാരാഷ്ട്രാ മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കോഷിയാരി ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.ഇതോടെ ശിവസേന ഗവർണർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
രാജ്ഭവനെ രാഷ്ട്രീയ ഗൂഢാലോചനയുടെ വേദിയാക്കരുതെന്ന് ശിവസേന വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായി പെരുമാറിയ ആരും ചരിത്രത്തില്‍ ഇടം നേടിയിട്ടില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആകാതെയാണ് ഉദ്ധവ് മുഖ്യമന്ത്രിയായത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം എം.എല്‍.എ ആകാതെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നേരിട്ട ശേഷം സഭയില്‍ എത്തണമെന്നാണ് ചട്ടം.ഇല്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടും. മെയ് 28ന് ഉള്ളില്‍ ഉദ്ധവ് താക്കറെ എം.എല്‍.എ ആകേണ്ടതുണ്ട്. ഉദ്ധവ് താക്കറെയ്ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ മറ്റൊരു എം.എല്‍.എയെ രാജിവയ്പ്പിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. അല്ലെങ്കില്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ അംഗമാവുക.
മാര്‍ച്ച് 26ന് നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ടിയിരുന്ന ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലൂടെ ഉദ്ധവ് താക്കറെ എം.എല്‍.സി സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ഉദ്ധവിന്റെ കണക്കു കൂട്ടൽ.എന്നാല്‍ രാജ്യത്ത് കൊവിഡ് 19നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പും മാറ്റിവച്ചു. ഇതോടെയാണ് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ കഴിയുന്ന എം.എല്‍.സിമാരുടെ പട്ടികയില്‍ താക്കറെയെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശിപാര്‍ശ കൈമാറിയത്.
Post Your Comments