Latest NewsKeralaNews

ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക ഇളവ്; ചില ജില്ലകളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്ച മുതല്‍ ലോക്ക് ഡൗണിന് ഭാഗിക ഇളവ്. ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂര്‍ , വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പർ രീതിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഒറ്റയക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങള്‍ ഓടാം. ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടാം. അതേസമയം ജോലിസ്ഥലത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും നമ്പര്‍ നിബന്ധനയില്ല. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും നമ്പര്‍ നിബന്ധനയില്ല.

Read also: വിദേശത്ത് അകപ്പെട്ടിരിക്കുന്ന പ്രവാസി സഹോദരങ്ങള്‍, അവരുടെ തിരിച്ചു വരവ് ഇതൊന്നും ഒരു പ്രശ്‌നമല്ല; എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ ഈ സ്പ്രിംഗ്ലര്‍ അടിച്ചു മാറ്റി വില്‍ക്കുന്നതിനു മുൻപ് എനിക്ക് വില്‍ക്കണം; വിമർശനവുമായി ബി ഉണ്ണികൃഷ്ണൻ

എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലാണ് ഇളവ്. അതേസമയം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇപ്പോൾ വാഹനങ്ങൾ ഓടിക്കാൻ അനുമതി ഇല്ല. കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകള്‍ക്ക് ഓടാം. എന്നാൽ രണ്ടു യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാനാകു.

shortlink

Related Articles

Post Your Comments

Related Articles


Back to top button