കുവൈറ്റ്: കുവൈറ്റില്‍ കൊവിഡിന് ശമനമില്ല. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. 24 മണിക്കൂറിനിടെ 164 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 97 പേര് ഇന്ത്യാക്കാരാണ്. രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 1915 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 60 വയസുള്ള ഇന്ത്യാക്കാരന് മരിച്ചതോടെ കുവൈറ്റില്‍ മരണം 7 ആയി.
Read Also : കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 2 പേര്‍ക്ക്: ഇനി ചികിത്സയിലുള്ളത് 129 പേര്
38 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 6 പേര്‍ക്ക് മറ്റ് വഴികളിലൂടെയുമാണ് രോഗം പകര്‍ന്നത്.തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന 20 പേരുടെ നില ഗുരുതരമാണ്, 18 പേര് സുഖം പ്രാപിച്ചു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പേര്‍ക്ക് രോഗം ഭേദമായി.
Post Your Comments