ന്യൂഡല്‍ഹി : രാജ്യത്ത് ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കോവിഡ് ലോക്ഡൗണിന് ഇളവ് നല്‍കാനിരിക്കെ അതിഥിത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം . അതിഥി തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കു കര്‍ശന വിലക്കുണ്ടാകുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ കാരണം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ താമസസ്ഥലത്തിന് അടുത്തു തന്നെ ജോലി ലഭിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെടണമെന്നും കേന്ദ്രം അറിയിച്ചു.
Read Also : ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക ഇളവ്; ചില ജില്ലകളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദം
‘നിലവില്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് അതിഥി തൊഴിലാളികളെ യാതൊരു കാരണവശാലും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല. ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നവര്‍ തദ്ദേശ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം. ഇത് ഒരോരുത്തരുടെയും തൊഴില്‍ മേഖലകള്‍ മലസ്സിലാക്കുന്നതിനും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും സഹായിക്കും.’- കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments