ന്യൂഡല്‍ഹി : കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് നല്‍കിയ ഇളവുകള്‍ കേന്ദ്രം പിന്‍വലിച്ചു. ഇതോടെയാണ് കേന്ദ്രത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത്.
മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് പുറത്തിക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഈ കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്കമാക്കിയത്. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങള്‍ക്കും ഡെലിവറി ജീവനക്കാര്‍ക്കും ഇതിന്റെ ഭാഗമായി പ്രത്യേക അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നേരത്തേ ഓണ്‍ലൈന്‍ റീടെയ്‌ലര്‍മാര്‍ക്ക് ഭക്ഷണം, മരുന്ന് , മെഡിക്കല്‍ ഉപകരണങ്ങള്‍ , അവശ്യവസ്തുക്കള്‍ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ 15 ന് പുറത്തിറക്കിയ ഉത്തരവില്‍ മൊബൈല്‍ ഫോണുകള്‍, ടിവികള്‍, റഫ്രിജറേറ്ററുകള്‍, ലാപ്ടോപ്പുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സ്റ്റേഷനറി ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍പ്പന നടത്താമെന്നാണ് വ്യക്തമാക്കിയിരുന്നത്.
അതേസമയം പുതിയ തിരുമാനം ചെറുകിട വ്യാപാരികളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇ കൊമേഴ്‌സ് സേവനങ്ങള്‍ അനുവദിക്കാനുള്ള തിരുമാനം രാജ്യത്തെ ഏഴ് കോടി ചെറുകിട കടയുടമകളുടെ വ്യാപാരവും ഉപജീവനമാര്‍ഗവും നശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ തിരുമാനം പ്രായോഗികമല്ല. ചെറുകിട കടയുടമകള്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ ഉള്ള ഉപഭോക്താക്കളുടെ വീടുതളില്‍ ഹോം ഡെലിവറി നടത്താനുള്ള അനുമതി നല്‍കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ന് രാവിലെയോടെ ഈ കൊമേഴ്‌സ് കമ്പനികള്‍ക്ക് നല്‍കിയ അനുമതിയില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.
തിരുമാനം തിരുത്തിയ നടപടിയില്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രിയ പ്രധാനമന്ത്രി,വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്. ലോക്ക് ഡൗണ്‍ കാലത്ത് ഈ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അനുമതി നല്ഡകുന്നത് വഴി 7 ലക്ഷം കോടി ചെറുകിട വ്യവസായികള്‍ ദുരിതം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയെ കേട്ടതിന് നന്ദി, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
വിദേശനിക്ഷേപനയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാതലായ മാറ്റം വരുത്തിയതില്‍ നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘എന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും വിദേശ നിക്ഷേപ നയം ഭേഗതി ചെയ്യുകയും ചെയ്ത സര്‍ക്കാരിന് നന്ദി’ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.
Post Your Comments