ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്-19 ന്റെ വ്യാപനം കൂടിവരുന്നതിനു പിന്നില്‍ തബ്ലീഗ് സമ്മേളനമാണെന്നും അതിന് രാജ്യതലസ്ഥാനം വലിയ വില നല്‍കേണ്ടി വന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിസാമുദീന്‍ മത സമ്മേളനമാണ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
read also : കോവിഡ് 19 ; തബ്ലീഗ് മേധാവിക്കും ആറു അനുയായികള്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
രാജ്യ തലസ്ഥാനത്ത് വൈറസ് പടരാന്‍ കാരണം നിസാമുദീന്‍ മത സമ്മേളനമാണെന്ന് കെജ്രിവാള്‍ തുറന്നടിച്ചതോടെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. നിസാമുദീന്‍ മത സമ്മേളനത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ പങ്കെടുത്തതാണ് കാര്യങ്ങള്‍ ഇത്തരത്തില്‍ സങ്കീര്‍ണമായതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
അതേസമയം, കെജ്രിവാളിന് ‘ഇസ്ലാമോഫോബിയ’ ആണെന്നും ഇതുപോലെ ഒരാളെ തെരഞ്ഞെടുത്തതിന് ഡല്‍ഹി വലിയ വില നല്‍കേണ്ടി വരുമെന്നും ആരോപിച്ച് നിരവധി തീവ്ര ഇസ്ലാം മതവിശ്വാസികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വൈറസ് പടരാന്‍ കാരണം കെജ്രിവാളാണെന്ന് മറ്റു ചിലരും ആരോപിച്ചു. അതേസമയം, ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 65 ശതമാനത്തോളം കേസുകളും തബ്ലീഗുമായി ബന്ധപ്പെട്ടവയാണ്.
Post Your Comments