വുഹാന്‍: ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബിൽ നിന്നുമാണ് കൊറോണ വൈറസ് ചോർന്നതെന്ന സംശയം അമേരിക്ക ഉയർത്തിയിരുന്നു. ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനം. ഏറെ സുരക്ഷയുണ്ടെന്നു ചൈന വ്യക്തമാക്കുന്ന ഈ കേന്ദ്രം വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ്. ലാബിൽ നിന്ന് വൈറസ് പടര്‍ന്നുവെന്ന കാര്യം മറച്ചുവയ്ക്കാനാണ് കൊറോണ വൈറസ് പടർന്നത് മാർക്കറ്റിൽ നിന്നാണെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയതെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാന്നിധ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിനാണ് ഇടയൊരുക്കിയിരിക്കുന്നത്.
Read also: കൊറോണയെ തുരത്തി ഗോവ; അവസാന രോഗിയും സുഖം പ്രാപിച്ചു
ചൈനയില്‍ വൈറസ് ശേഖരണത്തിന്റെ മുഖ്യകേന്ദ്രമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. സ്ഥാപനത്തിന്റെ തന്നെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500ഓളം വ്യത്യസ്ത തരം വൈറസുകളെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അതീവഅപകടകാരികളായ ക്ലാസ്-4 വിഭാഗത്തിലുള്ള രോഗാണുക്കളെ (പി4) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ലാബും ഇവിടെയുണ്ട്. എന്നാൽ വവ്വാലുകളില്‍ കാണുന്ന സാര്‍സിനു സമാനമായ കൊറോണ വൈറസിനെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും സ്ഥാപനത്തിനില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് ‘വാഷിങ്ടന്‍ ടൈംസ്’ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ ഏറ്റവും നൂതനമായ 2 ജീവശാസ്ത്ര ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്നുള്ള സൂചനകൾ മുൻപും പുറത്തുവന്നിട്ടുണ്ട്.
Post Your Comments