Latest NewsNewsIndia

മെയ് മൂന്നിന് ശേഷം ലോക്ഡൗണ്‍ തുടരുന്നതിനെ കുറിച്ച് കേന്ദ്രം : സാമൂഹിക അകലം പാലിക്കല്‍ ആറ് മാസം വരെ കര്‍ശനമാക്കുമെന്ന് സൂചന : സ്‌കൂളുകള്‍ ജൂണില്‍ തന്നെ തുറക്കും

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് മൂന്നിന് ശേഷം ലോക്ഡൗണ്‍ തുടരുന്നതിനെ കുറിച്ച് കേന്ദ്രം , സാമൂഹിക അകലം പാലിക്കല്‍ ആറ് മാസം വരെ കര്‍ശനമാക്കുമെന്ന് സൂചന. മെയ് മൂന്നിന് ശേഷം സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കേന്ദ്രം പിന്‍വലിക്കും. കോവിഡ് എപ്പി സെന്ററുകളില്‍ മാത്രമാകും അടച്ചിടല്‍. ബാക്കി എല്ലായിടവും തുറന്ന് നല്‍കും. ജീവനൊപ്പം ജീവിതവും എന്ന ലക്ഷ്യത്തിലേക്കാകും പിന്നെയുള്ള യാത്ര. പരീക്ഷകള്‍ എല്ലാം അതിവേഗം നടത്തും. മെയ് മാസത്തില്‍ ഇതിനുള്ള സാധ്യത തേടും. സ്‌കൂളുകളും ജൂണില്‍ തന്നെ തുറക്കാനാണ് ആലോചന. എന്നാല്‍ ചില ക്ലാസുകളില്‍ പരീക്ഷ നടത്തേണ്ടതുണ്ട്. ഇത് മാത്രമാണ് ജൂണില്‍ സ്‌കൂള്‍ തുറക്കാനുള്ള വെല്ലുവിളി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദി അന്തിമ തീരുമാനം എടുക്കും. 40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി തുടങ്ങിയവരും ചര്‍ച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.

Read Also : കോവിഡ്-19 : മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി സംസ്ഥാനങ്ങള്‍

ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ സര്‍വീസുകളും ആഭ്യന്തര വിമാനങ്ങളും സര്‍വീസ് തുടങ്ങിയേക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും രാജ്യാന്തരയാത്രകള്‍ക്കും ലോക്ക്ഡൗണിന് ശേഷവും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്രയും മധ്യപ്രദേശും ഗുജറാത്തും ഡല്‍ഹിയും അടങ്ങിയ കോവിഡ് എപ്പി സെന്ററുകളായ സ്ഥലങ്ങളിലും കോവിഡ് വിമുക്തി നേടാത്ത എല്ലാ ജില്ലകളിലും ലോക് ഡൗണ്‍ തുടരാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button