
കൊച്ചി: കോവിഡ് മഹാമാരിക്കെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ പ്രസാദ് നൂറനാട്. 12 ടെലിവിഷൻ താരങ്ങൾ വീട്ടിലിരുന്നു പാടിയതിനു ശേഷം 13 താരങ്ങൾ വീട്ടിൽ തന്നെ ഡാൻസ് കളിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
മലയാള ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ അനിലാ ശ്രീകുമാർ, അഞ്ജിത, അഞ്ജു അരവിന്ദ്, ലക്ഷ്മി പ്രസാദ്, മീരാ ക്യഷ്‌ണൻ, സ്വാസിക, സുചിത്ര നായർ അനുശ്രീ, സിനി വർഗ്ഗീസ്, ഇനിയ, ദേവിക നമ്പ്യാർ ദേവു ക്യഷ്ണ, വൃന്ദ മഹേഷ്, എന്നിവരാണ് വീഡിയോയിൽ ചുവടുകൾ വെച്ചിരിക്കുന്നത്. വീഡിയോ കാണാം.
Post Your Comments