Latest NewsKeralaNews

ലോക്ക് ഡൗൺ പ്രമാണിച്ച് സ്‌കൂൾ അടയ്ക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

മലപ്പുറം എടവണ്ണയിൽ ആണ് സംഭവം

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം. ലോക്ക് ഡൗൺ പ്രമാണിച്ച് സ്‌കൂൾ അടയ്ക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

തച്ചറായി ആലിക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. പ്രതി തച്ചറായി ആലിക്കുട്ടി തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വിദ്യാർത്ഥികൾ അധ്യാപകരോട് പരാതിപെട്ടിരുന്നു. അധ്യാപകർ ഇക്കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. പിന്നീട്, സ്‌കൂളിലെ പ്രധാന അധ്യാപകൻ തന്നെ പൊലീസിൽ പരാതി നൽകി.

ALSO READ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

സംഭവത്തിൽ എടവണ്ണ പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും വിദ്യാർത്ഥിനികളിലൊരാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത് പ്രകാരം പ്രതി ആലിക്കുട്ടിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button