Latest NewsKeralaNattuvarthaNews

നാടിനെ നടുക്കി ദാരുണസംഭവം; എട്ട് മാസം ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു

പ്രസവസംബന്ധമായ ചികിത്സകൾക്ക് വീട്ടിലെത്തിയതായിരുന്നു ഹരിത

ഹരിപ്പാട്; നാടിനെ ​ദുഖത്തിലാക്കി ദാരുണ സംഭവം, എട്ട് മാസം ​ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു, വെട്ടുവേനി രാഹുൽ ഭവനം ഹരികുമാർ മിനി ദമ്പതികളുടെ മകൾ ഹരിത (23)യാണ് മരിച്ചത്. ‌ഇന്നലെ വൈകുന്നേരമാണ് ദാരുണ സംഭവമരങ്ങേറിയത്.

ഹരിതയുടെ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് കണക്ഷൻ നൽകിയിരുന്ന വൈദ്യുതലൈൻ കിടപ്പുമുറിയിലിരുന്നസ്റ്റീൽ അലമാരയിൽ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിക്കുകയും, വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്ന ഹരിതക്ക് ശക്തമായ വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു.

സംഭവം നടന്ന് ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു,, എട്ട് മാസം ഗർഭിണിയായിരുന്നു ഹരിത, പ്രസവസംബന്ധമായ ചികിത്സകൾക്ക് വീട്ടിലെത്തിയതായിരുന്നു ഹരിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button