KeralaLatest NewsNews

കേരളത്തിലുള്ളത് 88 ഹോട്ട്സ്പോട്ടുകള്‍; യാതൊരു ഇളവുകളും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ഹോട്ട്സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 88 ഹോട്ട്സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാവും. ഇവിടങ്ങളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോട്ട്സ്പോട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.ഓറഞ്ച്, ഗ്രീന്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നത്.

Read also: നീന്തല്‍ കോഴ്‌സ് പാസായി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മതിയെന്ന് പ്രളയസമയത്ത് തീരുമാനിച്ചില്ല;  മത്സ്യബന്ധന ബോട്ടുകള്‍  ടെണ്ടര്‍ വിളിച്ച്‌ ആണോ എടുത്തത് എന്ന് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ ചോദിക്കുമെന്ന വിമർശനവുമായി കടകംപള്ളി

മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക് അന്തര്‍ജില്ലാ യാത്രാനുമതിയും നല്‍കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയല്‍ ജില്ലായാത്ര അനുവദിക്കും. ഗര്‍ഭിണികള്‍, ചികിത്സയ്ക്കായെത്തുന്നവര്‍, ബന്ധുക്കളുടെ മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും. താമസിക്കുന്ന ജില്ലയില്‍ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും യാത്രാനുമതി ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button