Latest NewsIndiaNews

ലോ​ക്ക്ഡൗ​ണി​നി​ട​യി​ല്‍ യു​വ​തി പോ​ലീ​സ് വാ​നി​ല്‍ കു​ഞ്ഞി​ന് ജന്മം ​ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​നി​ട​യി​ല്‍ യു​വ​തി പോ​ലീ​സ് വാ​നി​ല്‍ കു​ഞ്ഞി​ന് ജന്മം ​ന​ല്‍​കി. ഡൽഹിയിലാണ് സംഭവം. ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ മി​നി ആണ് പോ​ലീ​സ് വാ​നി​ല്‍ പ്ര​സ​വി​ച്ച​ത്. സ​ഹോ​ദ​രി​ക്കും ഭ​ര്‍​ത്താ​വി​നു​മൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നാ​യി തി​രി​ച്ച മി​നി​ക്ക് വേ​ദ​ന അ​ധി​ക​മാ​യി​ട്ടും ആം​ബു​ല​ന്‍​സ് എ​ത്തി​യി​ല്ല.

ഇ​തോ​ടെ​യാ​ണ് മി​നി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി പോ​ലീ​സ് സ​ഹോ​യം തേ​ടി​യ​ത്. പോ​ലീ​സ് വാ​നി​ലാ​യി​രു​ന്നു യാ​ത്ര. ഇ​വ​ര്‍​ക്കൊ​പ്പം ഒ​രു വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും കൂ​ട്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ച​ത്. യാ​ത്ര ഏ​ക​ദേ​ശം ഒ​രു​കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​തോ​ടെ യു​വ​തി പോ​ലീ​സ് വാ​നി​ല്‍ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ സ​ഹോ​ദ​രി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​നി​ത കോ​ണ്‍​സ്റ്റ​ബി​ളും ചേ​ര്‍​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. പ്ര​ഥ​മ ശ്രു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ​യ്ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button