Latest NewsKeralaNattuvarthaNews

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി; സ്പ്രിൻക്ലർ കരാറിൽ സംശയമുണ്ട്, അടിയന്തിരമായി വ്യക്തത വരുത്തണമെന്നുമാവശ്യം

നഷ്ടം സംഭവിച്ചാൽ ബാധ്യത സംസ്ഥാനത്തിനാണെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ടന്നും ഉമ്മൻചാണ്ടി

തിരുവനന്തപുരം; അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലർ കരാറിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, നിലവിൽ വിദേശ നിയമത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സർക്കാരിനു കരാർ ഉണ്ടാക്കാൻ അധികാരം ഇല്ലെന്നിരിക്കെ ഇതുവരെ ഇല്ലാത്ത എന്ത് അധികാരം ഉപയോ​ഗിച്ചാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി അടിയന്തിരമായി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലെന്നും കൂടാതെ കരാർ ന്യൂയോർക്കിലെ നിയനമമനുസരിച്ച് ഉള്ളതായതിനാൽ ഏതെങ്കിലും തരത്തിലുള്ള നിയമനടപടിമൂലം നഷ്ടം സംഭവിച്ചാൽ ബാധ്യത സംസ്ഥാനത്തിനാണെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ടന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

അതിനാൽ അപ്പോൾ സംസ്ഥാന താൽപര്യം സംരക്ഷിക്കുന്ന കരാറല്ല ഇത് എന്ന് പറയേണ്ടിവരും, ഒരു ഘട്ടംവരെ കമ്പനിയുടെ സേവനം സൗജന്യമാണെങ്കിലും കരാർ നീട്ടേണ്ടതായി വരും , ആ സമയത്ത് ഇത്തരമൊരു വ്യവസ്ഥ സർക്കാരിന് ബാധ്യതയാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button