കൊച്ചി : സോളര്‍ കമ്മിഷന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കും. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ അപേക്ഷയിലാണ് തീരുമാനം. കെ.ബാബു, പി.പി.തങ്കച്ചന്‍, പി.സി.ജോര്‍ജ്, സലിം രാജ്, ജിക്കുമോന്‍ എന്നിവരെയും വീണ്ടും വിസ്തരിക്കും.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമ്മിഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കമ്മിഷനു ലഭിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കൂടുതല്‍ വ്യക്തത വരുത്താനാണ് 38 പേരെ വീണ്ടും വിസ്തരിക്കാന്‍ തീരുമാനമെടുത്തത്.
സരിതയുടെ ഫോണ്‍ സന്ദേശങ്ങള്‍ കമ്മിഷന്‍ വിശദമായി പരിശോധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി സരിത മൊഴി നല്‍കിയിരുന്നു.
എന്നാല്‍ മുന്‍പു വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇതു നിഷേധിച്ചു. ഇക്കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് കമ്മിഷന്റെ നിലപാട്.
Post Your Comments