KeralaLatest NewsNews

വിശ്വാസങ്ങളെ ഹനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സോഹൻ റോയ്

തിരുവനന്തപുരം • തന്റെ കവിതകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി കവി സോഹൻ റോയ്. “കഴിഞ്ഞ രണ്ടര വർഷങ്ങളായി എല്ലാ ദിവസവും അന്നത്തെ വാർത്തകളിൽ വരുന്ന വിവിധ സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് നാലുവരിയുള്ള കവിതകൾ എഴുതി സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ട്. അടുത്ത കാലത്ത്, ലോകമെങ്ങുമുള്ള കോവിഡ് വ്യാപനത്തെത്തുടർന്ന് മതപരമായ ചടങ്ങുകളും കൂട്ടായ്മകളും ഗവണ്മെന്റ് നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ വന്നിരുന്നതായി എല്ലാവർക്കും അറിയാം . എന്നാൽ ഈ അവസരത്തിലും കൂട്ടായ്മകൾ സംഘടിപ്പിച്ച് പല സ്ഥലങ്ങളിലും വിവിധ മതവിശ്വാസികൾ ഗവണ്മെന്റ് നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സമയത്ത് അതിനെ വിമർശിച്ച് എഴുതിയ ഒരു നാലുവരിക്കവിതയിൽ, വരികളോടൊപ്പം ഉണ്ടായിരുന്ന ഗ്രാഫിക്സ് ചിത്രങ്ങൾ വിവാദമാകാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമ പ്രവർത്തകർ സൂചിപ്പിക്കുകയും ഉടൻ തന്നെ അവ പിൻവലിക്കുകയും ചെയ്തിരുന്നു . വരികൾ തന്റെ സൃഷ്ടിയാണെങ്കിലും മറ്റുള്ളവരാണ് ഗ്രാഫിക്‌സും സംഗീതവും അടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്. എങ്കിലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒപ്പം ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബന്ധപ്പെട്ടവർക്ക് അന്നു തന്നെ നിർദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇത് ഏതെങ്കിലും ഒരു സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ക്ഷമ ചോദിക്കാനും ഈ അവസരം വിനിയോഗിക്കുന്നു ” സോഹൻ റോയ് അറിയിച്ചു. ദുബായ് കേന്ദ്രീകരിച്ചുള്ള ചില മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്ത വന്നതിനെ തുടർന്നാണ് അദ്ദേഹം തന്റെ വിശദീകരണം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button