Latest NewsIndiaNews

കോവിഡ് പശ്ചാത്തലത്തില്‍ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടി. ഇന്ത്യ ശക്തമായി രംഗത്തെത്തിയത് പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്റ്റ്യന്‍, പാഴ്‌സി, അഹമ്മദിയ വിഭാഗങ്ങള്‍ക്കെല്ലാം സഹായധനവും സൗജന്യ റേഷനും നിഷേധിക്കുന്ന പാക് നടപടിക്കെതിരെയാണ്.

ഇന്ത്യക്കായി ഐ.എം.എഫിലെ പ്രതിനിധി സുര്‍ജീത് ഭല്ലയാണ് പാകിസ്താന്റെ ന്യൂനപക്ഷ പീഡനം തുറന്നുകാണിച്ചിരിക്കുന്നത്. പാകിസ്താന് 750 കോടിയുടെ അടിയന്തിര സഹായം നല്‍കുന്നതിനെ ഇന്ത്യ എതിര്‍ത്തു. കോവിഡ് ദുരിതാശ്വാസത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടന്ന ധനസഹായവും മറ്റ് ആരോഗ്യ രക്ഷാ സഹായങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നതില്‍ പാകിസ്താന്‍ കടുത്ത പക്ഷപാതമാണ് കാണിക്കുന്നതെന്നും ഇന്ത്യ ഐ.എം.എഫിനെ ബോധ്യപ്പെടുത്തി.

പാകിസ്താനില്‍ സാമൂഹസമത്വം ഒരു കാര്യത്തിലും നടപ്പാകുന്നില്ലെന്നും അഗതികളെ സഹായിക്കുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു. കൊറോണ ദുരിതത്തിനിടയിലും ശക്തമായ മതം മാറ്റം നടത്തുവാനാണ് ശ്രമിക്കുന്നത്. മാത്രമല്ല ന്യൂനപക്ഷമായ ഹിന്ദു സമൂഹം കേവലം മൂന്നു ശതമാനമായി മാറിയതിന്റെ കാരണവും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കണമെന്നും പാകിസ്താന്റെ ന്യായീകരണത്തിന്റെ മുനയൊടിച്ചുകൊണ്ട് ഭല്ല തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button