Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന ടിവി സീരിയലുകൾ രാമായണവും മഹാഭാരതവും, മോദിയുടെ പ്രസംഗം കൂടി ആയതോടെ ദൂരദര്‍ശന്‍ റേറ്റിങ്ങിൽ ഒന്നാമത്

രാമായണത്തിന്റെ ആദ്യ എപ്പിസോഡ് 34 കോടി ജനങ്ങളാണ് കണ്ടത്.

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും വീണ്ടും സൂപ്പര്‍ ഹിറ്റാകുകയും ഒപ്പം മോദിയുടെ പ്രസംഗം കൂടി ആയതോടെ ദൂരദര്‍ശന്‍ റേറ്റിംഗില്‍ ഒന്നാമത്.ഐക്യദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്ത മോദിയുടെ പ്രസംഗം വീക്ഷിച്ചത് 11.9 കോടി ജനങ്ങളാണ്, ലോക്ക്ഡൗണ്‍ പ്രസംഗം കണ്ടത് 19.7 കോടി ജനങ്ങളും. ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ചെയ്യുന്ന രാമായണവും മഹാഭാരതവും ടെലിവിഷനില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന ടിവി സീരിയലുകളെന്ന് റിപ്പോര്‍ട്ട്.രാമായണത്തിന്റെ ആദ്യ എപ്പിസോഡ് 34 കോടി ജനങ്ങളാണ് കണ്ടത്.

വൈകുന്നേരം വീണ്ടും അതേ എപ്പിസോഡ് കണ്ടത് 45 കോടി ആളുകളും. ആദ്യത്തെ ആഴ്ച രാമായണത്തിന്റെ പ്രേക്ഷകര്‍ 17 കോടി കടന്നതായാണ് കണക്കുകള്‍. പുരാണകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച മഹാഭാരതവും പുനഃസംപ്രേക്ഷണത്തില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ രാമായണത്തിന്റെ തൊട്ടുപിന്നിലുണ്ട്.പഴയ പരിപാടികളുടെ പുനഃസംപ്രേക്ഷണത്തിലൂടെ സ്വകാര്യ ചാനലുകളെ പിന്നിലാക്കി ദൂരദര്‍ശന്‍ നേടിയത് വന്‍ മുന്നേറ്റമാണ്.

‘പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കുള്ളു,ബാക്കി രാജ്യത്തിനായി ഇരിക്കട്ടെ’ . പിഎം കെയര്‍ ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി പ്രതിരോധ വിഭാഗം മുന്‍ മേധാവി

40,000 ശതമാനമാണ് ദൂരദര്‍ശന്റെ പ്രേക്ഷകനിരക്കിലുണ്ടായ വര്‍ധനവ്. 16 കോടി ജനങ്ങളാണ് മഹാഭാരതം കണ്ടത്. ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കാണിത്. രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനങ്ങളോടുളള അഭിസംബോധനാ പ്രസംഗവും ഏറ്റവുമധികം ജനങ്ങള്‍ കണ്ട പരിപാടികളില്‍ മൂന്നാം സ്ഥാനത്ത്.

shortlink

Post Your Comments


Back to top button