ശ്രീനഗര്‍: രാജ്യത്ത് കോവിഡ് വ്യാപനത്തിനിടയിലും ജമ്മു കശ്മീരില്‍ വീണ്ടും പാക് ഭീകരാക്രമണം. ബരാമുള്ള ജില്ലയിലെ സോപ്പൂര്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഹാബ് ബാബ് ക്രോസിംഗിന് സമീപമുള്ള നൂര്‍ബാഗിലാണ് സിആര്‍പിഎഫ്, പൊലീസ് സംയുക്ത സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സോപ്പൂര്‍ ടൗണില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസവും കശ്മീരില്‍ ഭീകരാക്രമണം നടന്നിരുന്നു. പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫിന്റേയും കശ്മീര്‍ പൊലീസിന്റേയും സംയുക്ത ക്യാമ്പിലാണ് ഭീകരാക്രമണം ഉണ്ടായത്. സിആര്‍പിഎഫിന്റെ ബി/183 ബറ്റാലിയനിലെ സൈനികര്‍ക്ക് നേരെയാണ് അജ്ഞാത ഭീകര സംഘം വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ പാക് ഭീകരരാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന വിവരം
Post Your Comments