മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതർ 1000കടന്നു. ഇന്ന് 111 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം എണ്ണം 1180 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശികളും 33 പേര്‍ സ്വദേശികളുമാണ്. 176 പേര്‍ രോഗമുക്തി നേടി. ആറു പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ നാല് വിദേശികളുമാണ് മരണമടഞ്ഞത്.
സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് മാത്രം 1132പേർക്ക് രോഗം സ്ഥിരീകരിച്ചു. . പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8274ലെത്തി. 1329 പേരാണ് രോഗമുക്തി നേടിയത്.ബാക്കി 6,853 പേർ ചികിത്സയിലാണ്.അതിൽ 78 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
അഞ്ചു പേരാണ് ഇന്ന് മരിച്ചത്. ജിസാനിൽ 34 വയസുള്ള സ്വദേശി യുവാവും മക്കയിൽ മൂന്നും ജിദ്ദയിൽ ഒന്നും ഉൾപ്പെടെ നാല് വിദേശികളുമാണ് ഇന്ന് മരണപ്പെട്ടത്. സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച 1132 പേരില്‍ 201 പേർ സാമൂഹ്യ സമ്പർക്കംവഴി രോഗം ബാധിച്ചവരാണ്.ആരോഗ്യപ്രവർത്തകർ നടത്തിയ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയവരാണ് 740പേർ. മക്കയിലാണ് ഇന്ന് കൂടുതൽ രോഗികളെ കണ്ടെത്തിയത്. 315പേർക്ക് വൈറസ് ബാധിച്ചു. ജിദ്ദയിൽ 236 പേർക്കും റിയാദിൽ 225 പേർക്കും മദീനയിൽ 186 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments