Latest NewsIndiaNews

മാസ്കില്ലെങ്കിൽ വണ്ടിവിട്ടോ; മാസ്കില്ലാതെ വന്നാൽ ഇന്ധനം തരില്ലെന്ന് പമ്പുടമകൾ; മാതൃകാപരമെന്ന് ജനങ്ങൾ

കൊൽക്കത്ത; മാസ്ക്കില്ലാതെ ഇന്ധനത്തിനു ചെന്നാൽ ഇനിമുതൽ പമ്പുടമകൾ ഇന്ധനം തരില്ലെന്ന് വ്യക്തമാക്കി പമ്പുടമകൾ, ബെം​ഗാളിലെ പമ്പുടമകളുടെ സംഘടനയാണ് പുതിയ തീരുമാനവുമായി രം​ഗത്ത് വന്നിരിക്കുന്നത്.

രോജ്യമെങ്ങും കൊറോണ ഭീതി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിലാണിത്, ഇത് വ്യക്തമാക്കുന്ന ബോർഡുകളും എല്ലാ പമ്പുകളിലും സ്ഥാപിച്ചു, നിലവിൽ ലോക്ക് ഡൗൺ ആയതിനാൽ അത് തീരുന്നവരെയോ അതല്ലെങ്കിൽ കോറോണയിൽ നിന്ന് മുക്തി നേടുന്നിടം വരെയോ ഇത് തുടരുമെന്നും പമ്പുടമകൾ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം എന്തുകൊണ്ടും നല്ലതാണെന്നും , മാതൃകാപരമാണെന്നും സോഷ്യൽമീഡിയയിലടക്കം സപ്പോർട്ടും ലഭിച്ചുകഴിഞ്ഞു.

shortlink

Post Your Comments


Back to top button